റാഗിംഗ് വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി


 താമരശ്ശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. താമരശ്ശേരി സി ഐ  ശ്രീ. പ്രദീപ് കുമാർ  ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ ബോധവൽക്കരണം നൽകുന്നതിനും റാഗിംഗ് വിപത്തിനെ തടയുന്നതിനും ആരോഗ്യകരമായ പരസ്പരബന്ധം നിലനിർത്തുന്നതിനുമായി ആന്റി റാഗിംഗ് കമ്മിറ്റിയാണ്പരിപാടി സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡണ്ട് ശ്രീ. അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മഞ്ജുള ടീച്ചർ,പിടിഎ വൈസ് പ്രസിഡണ്ട് വിനോദൻ, എസ്എംസി ചെയർമാൻ നൗഷാദ് സി കെ,  ബിജു, പി എം അബ്ദുൽ മജീദ്, അബ്ദുൽ ലത്തീഫ് ടി പി,ഡിസിപ്ലിൻ കൺവീനർഎം ടി അബ്ദുൽ അസീസ്, ജോസ് കുട്ടി എൻ ടി,   എ കെ അബ്ദുൽ അസീസ്, സുബീഷ് കാരാടി, ഡോ.റജിന എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍