അർജുനെ കണ്ടെത്താൻ സഹായങ്ങളുമായി കോഴിക്കോട് നിന്നും റെസ്‌ക്യൂ ടീമും
കോഴിക്കോട് : ഉത്തരകന്നഡയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താൻ തങ്ങളാലാവുന്ന സഹായങ്ങളുമായി കോഴിക്കോട് നിന്നും റെസ്‌ക്യൂ ടീമും അപകടസ്ഥലത്തെത്തി. ദുരന്തമേഖലകളിൽ വേഗത്തിൽ ഇടപെടാൻ പരിശീലനം നേടിയ ഹെൽത്ത് കെയർ ഫൗണ്ടേഷൻ പൂനൂർ, കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് ആൻഡ് അഡ്വഞ്ചർ അക്കാദമി, കോഴിക്കോട് എന്നീ ടീമുകളാണ്
അപകടസ്ഥലത്തെത്തിയത്. രക്ഷാദൗത്യത്തിന് സഹായകരമായ ആയുധങ്ങളുമായി രണ്ടുവാഹനങ്ങളിലായാണ് സംഘം എത്തിയിട്ടുള്ളത്. അതേ സമയം കർമ്മഓമശ്ശേരി, എൻ്റെമുക്കം സന്നദ്ധ സേന, പുൽപറമ്പ്സന്നദ്ധ സേന, എന്നീ സംഘങ്ങളിൽ നിന്നുള്ള 18 അംഗ ടീം
ഇന്ന് രാവിലെ പുറപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍