കൂടുതൽ രക്ഷാപ്രവർത്തകരെ എത്തിച്ച ലോറി ഉടമ മനാഫിന് കർണാടക പൊലീസിന്റെ മർദ്ദനം

ബെംഗളുരു: അങ്കോളയിൽ മണ്ണിടിച്ചിലിൽ 
കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിനിടെ ലോറി ഉടമയായ മനാഫിന് പൊലീസിൻ്റെ മർദ്ദനം. കേരളത്തിൽ നിന്നുള്ള റെസ്ക്യൂ സംഘവുമായി സംഭവസ്ഥലത്ത് ചെന്നപ്പോൾ പൊലീസ് കയറ്റിവിടുന്നുണ്ടായിരുന്നില്ല. അവസാന സ്ഥലത്തുവെച്ചാണ് ഈ പ്രശനം ഉണ്ടായതെന്നും മനാഫ് പറഞ്ഞു. തന്നെ പൊലീസ് മര്‍ദ്ദിക്കുന്ന വീഡിയോ എടുത്തപ്പോള്‍ അത് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് തൻ്റെ സഹോദരനുമായി പൊലീസ് മല്‍പ്പിടുത്തം വരെ നടത്തി. ഇവിടെ നടക്കുന്നത് പുറം ലോകം അറിയണം അതിനാണ് വീഡിയോ എടുത്തതെന്ന് മനാഫ്  പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍