സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട്: ആലത്തൂര്‍ കാട്ടുശേരി വാവോലിയില്‍ സ്‌കൂള്‍ ബസ് കനാലിലേയ്ക്ക് മറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിസ്സാര പരിക്ക്. 24 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.15 -ഓടെ സംഭവം. ആലത്തൂര്‍ എ.എസ്.എം.എം. എച്ച്.എസ്.എസിന്റെ സ്‌കൂള്‍ ബസിനാണ് അപകടം ഉണ്ടായത്.

നിയന്ത്രണംവിട്ട ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ആലത്തൂരില്‍നിന്ന് ഗാന്ധി ജങ്ഷൻ കാട്ടുശ്ശേരി വഴി ആര്‍. കൃഷ്ണന്‍ റോഡിലൂടെ ഇരട്ടക്കുളത്തേക്ക് പോകുകയായിരുന്നു ബസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍