തിരുവമ്പാടി കെഎസ്ഇബി ഓഫീസ് അക്രമണം ; പ്രതികൾക്ക് തിരിച്ചടി ജാമ്യം തള്ളി കോടതി


തിരുവമ്പാടി: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ആണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.. (KSEB office attack case: Accused’s bail plea rejected)Advertisement

പ്രതികൾ ചെയ്‌തത്‌ ഗുരുതരമായ കുറ്റമെന്ന് ചൂണ്ടികാണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.സർക്കാർ സ്ഥാപനത്തിന് നേരെ ഉണ്ടായ ആക്രമണം അതീവ ഗൗരവതരമാണെന്ന് വ്യക്തമാക്കിയാണ്  അജ്‌മലും സഹോദരൻ ഷഹദാദും സമർപ്പിച്ച ജാമ്യപേക്ഷയാണ് കോടതി തള്ളിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍