ശ്രീകൃഷ്ണ ജയന്തി ;101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
താമരശ്ശേരി : പുണ്യമീ മണ്ണ്, പവിത്രമീ ജന്മം എന്ന സന്ദേശവുമായി ബാലഗോകുലം ആഗസ്റ്റ് 26ന് താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി പരിപാടികൾ വിജയിപ്പിക്കുന്നതിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ബാലഗോകുലം ജില്ലാ ജോയൻ്റ് സെക്രട്ടറി ശ്രീലാസ് .കെ .കെ യോഗം ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു.
ബാലഗോകുലം ഭാരവാഹികളായ മോഹൻദാസ് കൂടത്തായി, രാധാകൃഷ്ണൻ പോർങ്ങോട്ടൂർ ,ബാബു. എൻ .പി , താമരശ്ശേരി കോട്ടയിൽ ക്ഷേത്ര കമ്മിറ്റി ട്രഷറർ ബാബുരാജ് , വെഴുപ്പൂർ മഹാദേവ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ബബീഷ് .എ .കെ , വാകപൊയിൽ വിഷ്ണു ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.രാജേഷ് ,കെ . ശിവദാസൻ,
ലിജു .കെ .ബി , ബിൽജു രാമദേശം, കെ. പി .ശിവദാസൻ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി
ചെയർമാൻ - കെ .ശിവദാസൻ
ആഘോഷ പ്രമുഖ് - ലിജു .കെ .ബി ,
സഹ ആഘോഷ പ്രമുഖ് - ബിജു ചുങ്കം,
ജനറൽ കൺവീനർ - കെ പി ശിവദാസൻ,
ട്രഷറർ - ബിൽജു രാമദേശം
ജനറൽ സെക്രട്ടറി - ലിനീഷ് ബാബു
പ്രസാദം കൺവീനർമാർ - മോഹൻദാസ്, സനൂപ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍