തിരുവനന്തപുരത്ത് 15കാരിയെ ഒരുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ദമ്പതികള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശികളായ ശരത്, ഭാര്യ നന്ദ എന്നിവരെയാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഫെബ്രുവരി മാസം വരെയുള്ള സമയങ്ങളില്‍ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്.
സ്‌കൂളില്‍ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
