താമരശ്ശേരിയിൽ യുവതിയടക്കം 20 ഓളം പേർ വീട്ടിൽ കയറി ആക്രമിച്ചു,പോർച്ചിൽ നിർത്തിയിട്ട കാർ തല്ലിപ്പൊളിക്കുകയും, വീട്ടുടമയടക്കമുള്ള നാലു പേരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
താമരശ്ശേരി : ചുങ്കം കറക്കാംപൊയിലിൽ അഷറഫിന്റെ വീട്ടിലാണ് അക്രമം അയച്ചുവിട്ടത് 4 കാറുകളിലും ബൈക്കുകളിലുമായി എത്തിയ യുവതിയടക്കമുള്ള 20 ഓളം ആളുകൾ ചേർന്ന് വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട കാർ തല്ലിപ്പൊളിക്കുകയും, വീട്ടുടമയടക്കമുള്ള നാലു പേരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
പരുക്കേറ്റ വീട്ടുടമ അഷറഫ്, മാതാവ് കുഞ്ഞാമിന, ഭാര്യ ബുഷറ, മകൻ റയാൻ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍