ഇതുവരെ പൊലിഞ്ഞത് 293 ജീവനുകൾ

മുണ്ടക്കൈയിലും ചൂരൽമലയിലെയും ദുരന്തം കവര്‍ന്നെടുത്തത് 293 ജീവനുകളാണ് . ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 149 മൃതദേഹങ്ങളാണ്. മരിച്ചവരില്‍ 23 കുട്ടികളാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. 82 ക്യാംപുകളിലായി 8304 പേരാണ് കഴിയുന്നത്. 

ഉരുള്‍പൊട്ടല്‍  ദുരന്തത്തില്‍ മുണ്ടകൈയിലും ചൂരല്‍മലയിലും ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കുമെന്നും നല്ല നിലയില്‍ പുനരധിവാസം നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍