സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും പുതു തലമുറ ഊർജ്ജം കൈവരിക്കണം പ്രേംജി ജെയിംസ്

താമരശ്ശേരി : നമ്മുടെ രാജ്യം കൈവരിച്ച സ്വാതന്ത്ര്യത്തിന് നൂറ്റാണ്ടുകൾ നീണ്ട ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളുടെ സ്മരണകളാണ് അയവിറക്കാനുള്ളെ തെന്നും, സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ നിന്നും ഊർജ്ജം കൈവരിച്ച് പുതുതലമുറ മുന്നേറണമെന്നും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പ്രസ്താവിച്ചു. കോളിക്കൽ ഇൻസ്റ്റിറ്റ്യൂട്ടോഫ് ക്വാളിറ്റി സ് സ്റ്റഡീസ് ആൻ്റ് റിസർച്ച് സെൻ്ററിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയിൽ പതാക ഉയർത്തിയ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഇ. വി. അബ്ബാസ്, നൗഷാദ് കാക്കവയൽ സംസാരിച്ചു. ഹാദി സയാൻ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൗഫൽമൂന്നിയൂർ,പി.പി. അബ്ദുൽ ലത്തീഫ്, എ.കെ. ജാഫർ, എ.വി. അബ്ദുന്നാസർ, പി.പി.അബ്ദുൽ അസീസ്, വി.കെ. ജാബിർ, സലീം മലയിൽ, നിഷാദ് എം, പി.പി.അബ്ദുന്നാസർ, നഫ്ൽ എന്നിവർ സംബന്ധിച്ചു. മധുരപലഹാരവിതരണവും ഉണ്ടായിരുന്നു.