നാഷണൽ സർവീസ് സ്കീം ദ്വിദിന സഹവാസ ക്യാമ്പ് അവസാനിച്ചു .
താമരശ്ശേരി ഗവ. വി എച്ച് എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം ഒന്നാംവർഷ വിദ്യാർഥികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് ഉദയം 2024 24/8/2024 തിങ്കളാഴ്ച രാവിലെ 8 .30ന് ആരംഭിച്ച് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് അവസാനിച്ചു.. ക്യാമ്പിനോട് അനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് താമരശ്ശേരി NHM ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന *സുഖദം* സൗജന്യ ആയുർവേദ ക്യാമ്പിൽ എഴുപതോളം പേർ പരിശോധനയ്ക്ക് എത്തി. ക്യാമ്പിൽ എല്ലാവിധ മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് A അരവിന്ദൻ നിർവഹിച്ചു. എൻഎസ്എസ് ഗീതത്തോട് കൂടി ആരംഭിച്ച ചടങ്ങിന് പ്രിൻസിപ്പാൾ ഉമ്മുക്കുൽസു സ്വാഗതം ആശംസിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് അഷ്റഫ് കോരങ്ങോട് അധ്യക്ഷസ്ഥാനം അലങ്കരിച്ച ചടങ്ങിൽ വാർഡ് മെമ്പർ ഫസീല ഹബീബ് മുഖ്യാതിഥിയായിരുന്നു . NSSപ്രോഗ്രാം ഓഫീസർ ലതിക ടീച്ചർ ക്യാമ്പ് വിശദീകരണം നടത്തി. സ്കൂൾ HM മുഹമ്മദ് ബഷീർ, SMC ഹബീബ് റഹ്മാൻ, ഡോക്ടർ വിദ്യ, ഡോ. പൊന്നി , ഡോക്ടർ സുഗിന , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. NSS ലീഡർ അനു അഫ്രിന്‍നന്ദി അർപ്പിച്ചു. തുടർന്ന് പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ച വയനാട്ടിലെ സഹോദരങ്ങളുടെ പുനരധിവാസത്തിനുവേണ്ടി കേരളത്തിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 150 വീടുകൾക്കായി ത്യൂസ്പേപ്പർ ആൻഡ് സ്ക്ക്രാപ്പ് ചാലഞ്ച്* എന്ന പരിപാടിയിലൂടെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വളണ്ടിയർമാർ സ്കൂൾ പരിസരപ്രദേശങ്ങളിൽ നിന്നും പഴയ പേപ്പർ പ്ലാസ്റ്റിക് എന്നിവ കളക്റ്റ് ചെയ്ത് ധനസമാഹരണം നടത്തി. ശേഷം ലിംഗ സമത്വം ഊന്നി പറഞ്ഞുകൊണ്ടുള്ള *ജൻഡർ പാർലമെന്റ്* നടന്നു. അനിൽകുമാർ സാർ മോഡറേറ്റർ ആയിരുന്നു. വൈകുന്നേരം 7. 30ന് സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന സ്ത്രീ ചൂഷണം, ലിംഗ ഭേദ വിവേചനം, സ്ത്രീധന ദുരാചാരം, എന്നിവയ്ക്കെതിരെ *സമത്വ ജ്വാല* സംഘടിപ്പിച്ചു. സ്കൂൾ വൈസ് പ്രസിഡൻറ് വിനോദൻ ജ്വാല ലീഡർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വളണ്ടിയർമാർ സ്ത്രീ ചൂഷണത്തിനെതിരെ പ്രതിജ്ഞയെടുത്തു.
