ഒരാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. വടക്കുകിഴക്കന്‍ അറബിക്കടലില്‍ കച്ചിനും പാകിസ്ഥാനും സമീപത്തായി അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ആന്ധ്രാ പ്രദേശിനും തെക്കന്‍ ഒഡിഷക്കും സമീപത്തും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമര്‍ദം ആകാനാണ് സാധ്യത.
