ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കൊയിലാണ്ടി: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കൊയിലാണ്ടി അരിക്കുളം ഊരള്ളൂര്‍ മനത്താനത്ത് അര്‍ജുന്‍ (28) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്. അരിക്കുളം ഭാഗത്തു നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുമ്പോള്‍ അര്‍ജ്ജുന്‍ സഞ്ചരിച്ച ബൈക്ക് ഒറവിങ്കല്‍ താഴെ വളവില്‍ ഓടയിലേക്ക് വീഴുകയായിരുന്നു. അര്‍ജുനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ യാത്രക്കാര്‍ കൊയിലാണ്ടി പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന അര്‍ജുന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. പിതാവ്: ഗണേശന്‍. മാതാവ്: സുശീല. സഹോദരന്‍: പ്രണവ്."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍