വയനാട് ദുരന്തം; മുക്കം, കോടഞ്ചേരി, തിരുവമ്പാടി പുഴകളില്‍ തെരച്ചില്‍ നടത്താന്‍ മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടുന്നു


താമരശ്ശേരി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ മൃതദേഹങ്ങള്‍ക്കായി മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരുവഴിഞ്ഞി പുഴ, ചാലിയാര്‍ പുഴ എന്നിവയില്‍ തെരച്ചില്‍ നടത്താന്‍ മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടുന്നു. കഴിവുള്ള മുങ്ങല്‍ വിദഗ്ദരുടെയും പരിശീലനം ലഭിച്ചവരുടേയും സഹായത്തോടെ പോലീസിന്റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുക. തയ്യാറുള്ളവര്‍ മേല്‍പ്പറഞ്ഞ പോലീസ് സ്റ്റേഷനുകളിലോ താമരശ്ശേരി ഡി വൈ എസ് പിയുമായോ ബന്ധപ്പെടണമെന്ന് ഡി വൈ എസ് പി. പി പ്രമോദ് അറിയിച്ചു. ഫോണ്‍ 9497990122 (DYSP)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍