കോളിക്കൽ സലഫി മദ്റസയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
താമരശ്ശേരി : കോളിക്കൽ സലഫി മദ്റസയിൽ 78-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ വി.കെ. മുഹമ്മദ് മാസ്റ്റർ പതാക ഉയർത്തി. പി.പി.അബ്ദുസ്സലാം മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാഫർ കോളിക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കൂട്ടുകുടുബത്തിനും, നാടിനും സമൂഹത്തിനും ഒരു പോലെ പ്രകാശം പരത്തുന്ന വിളക്കു മാടങ്ങളായി മാറാൻ വിദ്യാർഥികൾ പ്രതിജ്ഞയെടുക്കണമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഷറീന ടീച്ചർ, റൂബ ടീച്ചർ എന്നിവർ സംബന്ധിച്ചു.അഫ്ര ഹന ഗാനാലാപനം നടത്തി. മിഠായി വിതരണവും നടന്നു.
