ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ പരിക്ക്


താമരശ്ശേരി:  ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് ഡ്രൈവർക്ക് പരിക്ക് . വയനാട് പനമരം ചെമ്പൻചേരി പറമ്പ് ഇർഷാദ് (24) ആണ് പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയോടെ സംസ്ഥാനപാതയിൽ കൂടത്തായി വയലോരത്തിന്  സമീപമാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന  ലോറിയും മുക്കം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. 

ഡ്രൈവറെ ഫയർഫോഴ്സ് സ്ഥലത്തെത്തി പുറത്തെടുത്ത് ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.