നിയന്ത്രണം വിട്ട സ്കൂട്ടർ ഫൂട്പാത്ത് കൈവരയിലിടിച്ചു യാത്രക്കാരനു പരുക്ക്

എളേറ്റിൽ:റോഡിലെ ഹംപിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ ഫൂട്പാത്ത് കൈവരയിലിടിച്ചു കരിയാത്തൻ കാവ്  സ്വദേശിക്ക് ഗുരുതര പരുക്ക് .എളേറ്റിൽ വട്ടോളിയിൽ ഇന്ന്  ഉച്ചക്ക് രണ്ടരയോടെ യാണ് അപകടം 
 
നരിക്കുനി - പൂനൂർ റോഡിൽ എളേറ്റിൽ വട്ടോളി അങ്ങാടിക്കടുത്തുള്ള വരമ്പ് കയറുമ്പോഴാണ് സ്കൂട്ടർ നിയന്ത്രണം വിട്ടു  തൊട്ടടുത്തെ ഫുട്പാത്തിന്റെഇരുമ്പുകൈവരിയിൽ  ഇടിച്ചു  റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ വട്ടോളി യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ ക്ക് ശേഷം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍