ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിൽ കുടുംബവരുമാനപരിധി മാനദണ്ഡമാക്കുന്ന നടപടിയിൽ പ്രതിഷേധം

കോഴിക്കോട്:ഭിന്നശേഷിക്കാരെ ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിൽ  കുടുംബവരുമാനപരിധിയിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണം.പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയാത്ത വീൽചെയറിൽ കഴിയുന്നതടക്കമുള്ള ഭിന്നശേഷിക്കാർ  മാസം തോറും ലഭിക്കുന്ന ക്ഷേമ പെൻഷനെ ആശ്രയിച്ചാണ് ആഹാരം, ചികിൽസ, മരുന്നുൾപ്പെടെയുള്ള അത്യാവശ്യകാര്യങ്ങൾ നിറവേറ്റുന്നത്. മാസങ്ങളായി മുടങ്ങി കിടക്കുന്ന ആശ്വാസ കിരണവും അനിശ്ചിതത്തിൽ തുടരുകയാണ്.ഈ സാഹചര്യത്തിൽ ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളിൽ  കുടുംബവരുമാന പരിധി നിശ്ചയിച്ച് ദ്രോഹിക്കുന്ന തിനെതിരെ വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ ശക്തമായി പ്രതിക്ഷേധിച്ചു. ഈ തീരുമാനം  ഉടൻ സർക്കാർ പിൻവലിക്കണമെന്നും അല്ലാത്ത സാഹചര്യത്തിൽ  ശക്തമായ സമരപരിപാടികളുമായി സംഘടന തെരുവിലേക്കിറങ്ങുമെന്നും ഡബ്യൂ.ആർ.ഒ ഭാരവാഹികൾ അറിയിച്ചു.പ്രസിഡൻ്റ് ബവീഷ്ബാൽ താമരശ്ശേരി അധ്യക്ഷത വഹിച്ച പ്രതിക്ഷേത യോഗത്തിൽ ജനറൽ സിക്രട്ടറി സന്തോഷ് വലിയപറമ്പ് , ട്രഷറർ റഷീദ് പേരാമ്പ്ര, അനസ് ,മുഹമമദ് പുളിക്കൽ, ചന്ദ്രൻ ചമൽ, ഷമീർ ,ഇന്ദു ,മിശ്ര, മോഹനൻ അടിവാരം  തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍