മലപ്പുറം പെരുമ്പടപ്പ് പുറങ്ങിലിൽ വീടിന് തീപിടിച്ച് അഞ്ചു പേർക്ക് പരുക്ക്


പൊന്നാനി പെരുമ്പടപ്പ് പുറങ്ങിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ (house caught fire) അഞ്ചുപേർക്ക് പൊള്ളലേറ്റു. മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്ന് പുലർച്ചെ 2 മണിയോടെ വീടിൻ്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍