ഗണിതശാസ്ത്ര ക്വിസ്

കട്ടിപ്പാറ : താമരശ്ശേരി സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര -ഐ ടി - പ്രവൃത്തിപരിചയ-സാമൂഹ്യ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് നടത്തിയ ഗണിത ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ മുഹമ്മദ് ഹംദാൻ സി.കെ മലയോര ഗ്രാമത്തിൻ്റെ അഭിമാനമായി.
 കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാനും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കർ കുട്ടി മുഹമ്മദ് ഹംദാന് സമ്മാനദാനം നടത്തി. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ വാങ്മയം ഭാഷാ പ്രതിഭ മത്സരത്തിൽ സ്കൂൾതല വിജയികളായ ഫിസ ഫാത്തിമ, കെ കെ, നഷ്വ പി. വി , ധീഷ്ണവ് കൃഷ്ണ എന്നിവർക്കും സമ്മാനങ്ങൾ നൽകി.
സ്റ്റാഫ് സെക്രട്ടറി കെ.പി. ജസീന , SRG കൺവീനർ ദിൻഷ ദിനേശ്, നാട്ടുപച്ച കൺവീനർ കെ സി. ശിഹാബ്, ഐടി കോർഡിനേറ്റർ ഫൈസ് ഹമദാനി, ക്വിസ് കോർഡിനേറ്റർ പി.പി തസലീന, സ്കൂൾ സുരക്ഷാ കോർഡിനേറ്റർ ടി.ഷബീജ്, ഗണിത ക്ലബ് കൺവീനർ എം എ റൂബി, ഇംഗ്ലീഷ് ക്ലബ് കൺവീനർ അനുശ്രീ പി.പി, ആര്യമുരളി, കെ കെ ഷാഹിന മുതലായവർ ആശംസകളർപ്പിച്ചു.
  വിജയികളെ PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ, MPTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു ,കൺവീനർ കെ കെ സലാം, അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ് ,കെ.പി. മുഹമ്മദലി മുതലായവർ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍