പൂര്‍ണിമ ബയോ കമ്പോസ്റ്റ് വിപണനമേളയും കര്‍ഷിക സെമിനാറും നടന്നു.
ബാലുശ്ശേരി : എകരൂല്‍ പൂര്‍ണിമ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ പൂര്‍ണിമ ബയോ കമ്പോസ്റ്റ് വിപണനമേളയും കര്‍ഷിക സെമിനാറും നടന്നു. പൂര്‍ണിമ ഫേഡറേഷന്റെ നേതൃത്വത്തില്‍ ഉണ്ണികുളം പനങ്ങാട് പഞ്ചായത്തുകളിലെ 10-ത്തോളം കര്‍ഷക യൂണിറ്റുകള്‍ ചേര്‍ന്ന് കര്‍ഷകര്‍ക്ക് വേണ്ടി നിര്‍മിക്കുന്നതാണ് പൂര്‍ണിമ ബയോ കമ്പോസ്റ്റ്. ഉല്‍പ്പന്നം പൊതുവിപണിയിലിറക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരിക്കുകയാണ്. കൂടാതെ ഉണ്ണികുളം പഞ്ചായത്ത് നവസംരഭക ലിസ്റ്റില്‍ പൂര്‍ണിമ സംരംഭത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗവണ്‍മെന്റ് അംഗീകാരത്തോടെ, കര്‍ഷകര്‍ തന്നെ നിര്‍മിച്ചാണ് ബയോ കമ്പോസ്റ്റ് പൊതുവിപണിയിലെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ഉണ്ണികുളത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം കെഎം.സച്ചിന്‍ദേവ് എംഎല്‍എ നിര്‍വഹിച്ചു.
ആദ്യവില്‍പ്പന പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണന്‍ കര്‍ഷകന്‍ നാസര്‍ എകരൂലിന് നല്‍കി നിര്‍വഹിച്ചു.
ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ അധ്യക്ഷയായി. പൂര്‍ണിമ സെക്രട്ടറി കെ.കെ. ബാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജില്‍രാജ്, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെര്‍പഴ്‌സണ്‍ പേഴ്‌സണ്‍ ശബ്‌ന ആറങ്ങാട്, ബ്ലോക്ക് അംഗം ഇടി.ബിനോയ്, കൃഷി ഓഫിസര്‍ ശ്രീലക്ഷ്മി, ടി.കെ.സുധീര്‍കുമാര്‍, കെ.കെ.അബ്ദുല്‍ നാസര്‍, അനില്‍കുമാര്‍, അബ്ദുല്‍ ലത്തീഫ് വാഴയില്‍, വേണുദാസ് പൂര്‍ണിമ പ്രസിഡിന്റ് പി.കെ.ജോര്‍ജ്, വൈസ് പ്രസിഡന്റ് കെ.ഹരിദാസന്‍, ജോയിന്റ് സെക്രട്ടറി വീരവര്‍മരാജ, ട്രഷറര്‍ എന്‍.കെ.ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.
പടം. എകരൂല്‍ പൂര്‍ണിമ ഫെഡറേഷന്‍ ഓഫ് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ പൂര്‍ണിമ ബയോ കമ്പോസ്റ്റ് വിപണനമേളയും കര്‍ഷിക സെമിനാറും കെഎം.സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍