അടിവാരത്ത് ഒരാൾക്ക് വെട്ടേറ്റു
അടിവാരം :അടിവാരത്ത് ഒരാൾക്ക് വെട്ടേറ്റു,അടിവാരം അങ്ങാടിയില്‍ യുവാവിന്റെ പരാക്രമത്തിലാണ് ഒരാള്‍ക്ക് വെട്ടേറ്റത്. വീട്ടിലേക്ക് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി പോകുകയായിരുന്ന ഇസ്മായിൽ എന്നയാളെ പാറക്കൽ ഷാനിദ് ആണ് പ്രകോപനമില്ലാതെ മുളക്പൊടി വിതറി വെട്ടിപരുക്കേൽപ്പിച്ചത്.ഇന്ന് വൈകിട്ടാണ് സംഭവം. തലക്ക് വെട്ടേറ്റ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമി ലഹരി വിൽപനക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു .അക്രമിയെ ഓടിക്കൂടിയ നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍