പി ടി എ ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസും നടത്തി


 താമരശ്ശേരി.ചമൽ നിർമ്മല എൽ പി സ്കൂളിൽ,പി.ടി.എ ജനറൽബോഡിയും രക്ഷകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തി.
കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ആശയവിനിമയം നടത്തിയതിനുശേഷമാണ് ക്ലാസ് നടന്നത്.

പ്രധാനാധ്യാപിക റിൻസി ഷാജു സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ
 അധ്യക്ഷം വഹിച്ചു.
 നിർമ്മല യുപി സ്കൂൾ പ്രധാനാധ്യാപിക ജിസ്ന ജോസ്  പരിപാടി ഉദ്ഘാടനം ചെയ്തു.

യഥാർത്ഥ പേരെന്റിങ്ങ് എന്തായിരിക്കണമെന്നും ഏതെല്ലാം കാര്യങ്ങളിൽ ഊന്നൽ നൽകുമ്പോഴാണ് യഥാർത്ഥ സ്വഭാവ രൂപീകരണം കുട്ടികളിൽ നടക്കുന്നതെന്നും അതിൽ രക്ഷിതാക്കൾക്കുള്ള ഉത്തരവാദിത്വം എന്താണെന്നും ജിസ്ന ടീച്ചർ ക്ലാസ്സിൽ വിശദീകരിച്ചു. 

 പരീക്ഷയിൽ മികച്ച വിജയം നേടിയ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഹൈഫ യെ ആദരിച്ചു.
 MPTA പ്രസിഡണ്ട് ആയിഷ,  അധ്യാപകരായ സുനു സാം, ക്രിസ്റ്റീന വർഗീസ്, രാജിഷാ രാജൻ, അലിൻ ലിസ്ബത്ത്, ഗോൾഡ ബിജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍