വിനോദയാത്രയ്ക്കിടെ കാരുണ്യ തീരം സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
പൂനൂർ : വിനോദയാത്രയ്ക്കിടെ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ, 100പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ല.
പൂനൂരിൽ കാരുണ്യതീരം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമാണ് ചികിത്സയിലുള്ളത്. ഇന്നലെ രാത്രി പത്തരയോടെ എറണാകുളം
മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു.
മറൈൻ ഡ്രൈവിൽ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടിൽനിന്ന് നൽകിയ ചോറിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് സംശയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍