നേർപഥംആദർശ സംഗമംഞായറാഴ്ച
ബാലുശ്ശേരി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നേർപഥം ആദർശ സംഗമം ഞായറാഴ്ച (2024 ഡിസം:1 )ബാലുശ്ശേരി മറീന ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മണിക്കാരംഭിക്കുന്ന സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി. എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അബ്ദുറഷീദ് കൊടക്കാട്, അബ്ദുല്ല ഫാസിൽ കെ, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി സഫീർ അൽ ഹികമി വിഷയങ്ങൾ അവതരിപ്പിക്കും. ജില്ലാ ഭാരവാഹികളായ ഒ റഫീഖ് മാസ്റ്റർ, കെ അബ്ദുൽ നാസർ മദനി, റഷീദ് പേരാമ്പ്ര,സി.പി സാജിദ്, സാജിദ് ബിസ്മി, മുനിസ് അൻസാരി നേതൃത്വം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍