വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം..
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. ആവേശപ്പോരാട്ടം അതിൻ്റെ അവസാന ഘട്ടത്തിലേക്കെത്തിയതോടെ തങ്ങളുടെ വോട്ട് ഉറപ്പിക്കാനായി സ്ഥാനാർഥികൾ ഓരോരുത്തരും അവസാനവട്ട ശ്രമത്തിലാണ്. മൂന്ന് മുന്നണികളും തങ്ങളുടെ ആവനാഴിയിലെ അവസാന ആയുധമായി വമ്പിച്ച ജനപിന്തുണയോടെ തെരുവുകൾ തോറും അണി നിരക്കുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പാണ്. ഉപതെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വയനാട്ടിലും വലിയ രീതിയിലുള്ള കൊട്ടിക്കലാശത്തിന് ഒരുങ്ങുകയാണ് മുന്നണികൾ.
വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി കൽപ്പറ്റയിലാണ് ഇന്ന് പരസ്യ പ്രചരണത്തിൻ്റെ അവസാന മണിക്കൂറുകളിൽ വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കുന്നതിനായി എത്തുക. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാഗാന്ധി ഇന്നു രാവിലെ ബത്തേരിയിലും ഉച്ചക്ക് ശേഷം തിരുവമ്പാടിയിലും വോട്ടർമാരെ കാണാനായിറങ്ങും.
അതേസമയം, എൻഡിഎ സ്ഥാനാർഥി ബത്തേരിയിലെ പ്രവർത്തകർക്കൊപ്പമായിരിക്കും കൊട്ടികലാശ ദിനത്തിൽ പങ്കു ചേരുക. വൈകീട്ട് അഞ്ച് മണിയ്ക്കാണ് കൊട്ടിക്കലാശം സമാപിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍