പൂനൂർ ജി.എം യു പി സ്കൂൾ ശതാബ്ദി ആഘോഷം; ലോഗോ പ്രകാശനം ചെയ്തു.

പൂനൂർ : പൂനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു കുരുന്നുകൾക്ക് അക്ഷര വെളിച്ചം തെളിയിച്ചു കൊടുത്ത പൂനൂർ ജി.എം.യു.പി. സ്കൂൾ ശദാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം കോഴിക്കോട് എം.പി.എം. കെ രാഘവൻ നിർവ്വഹിച്ചു. മുൻ എം.എൽ.എ.വി.എം. ഉമ്മർ മാസ്റ്റർ, സ്വാഗത സംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക്, പി.ടി.എ പ്രസിഡണ്ട് അസ്ലംകുന്നുമ്മൽ, പ്രധാന അധ്യാപകൻ എ.കെ. അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ, കലാം മാസ്റ്റർ, ഫിറോസ് വി എം. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍