കൊല്ലത്ത് കാറിൽ പോയ യുവതിയെയും സുഹൃത്തിനെയും ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി; യുവതി മരിച്ചു.
കൊല്ലത്ത് കാറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യയെയും സുഹൃത്തിനെയും ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി. ഭാര്യ കൊട്ടിയം സ്വദേശി അനില മരിച്ചു. കൊല്ലം ചെമ്മാം മുക്കിൽ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അനിലയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മരാജനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍