കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരം കട്ടിപ്പാറയിൽ നടത്തി.
കട്ടിപ്പാറ പഞ്ചായത്ത് കേരളോത്സവം 2024 ചെസ്സ് ചാമ്പ്യൻഷിപ് നെഹ്‌റു മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
റിഷാൽ പുല്ലാഞ്ഞിമേട് ചാമ്പ്യനായി, ഷെസിൻ റണ്ണർ അപ്പായും വിജയിച്ചു.
ചടങ്ങ് അമരാട് വാർഡ് മെമ്പർ ഷാഹിം ഹാജി ഉത്ഘാടനം ചെയ്തു, ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് ദേവസ്യ മഞ്ഞനിയിൽ അധ്യക്ഷനായ ചടങ്ങിൽ കേരളോത്സവം പഞ്ചായത്ത് കോർഡിനേറ്റർ പി എം നഈം, സലീം പുല്ലടി, അഷ്‌റഫ് അമരാട്, മൂസ അമരാട്, സുനിൽ, സിബി ഫ്രാൻസിസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍