കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയില്ല


താമരശ്ശേരി :ജില്ലയിലെ മലയോരമേഖലയിൽ കനത്ത മഴ തുടരുന്നു.വടക്കൻകേരളത്തിലും മധ്യകേരളത്തിലുമാണ് ഇന്നലെ രാത്രി മുതൽ മഴ ശക്തമായത്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഇന്നലെ രാത്രിയും ഇന്ന് പകലും പെയ്ത മഴയിൽ സംസ്ഥാനത്ത് പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രിമാരായ കെ രാജനും എം ബി രാജേഷും അറിയിച്ചു.അതേസമയം 
കോഴിക്കോട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍