കന്നൂട്ടിപ്പാറ സ്കൂളിൽ HM കോൺഫറൻസും ഓറിയൻ്റേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
കട്ടിപ്പാറ : താമരശേരി സബ്ജില്ലാ എച്ച് എം കോൺഫറൻസും പ്രധാനാധ്യാപകർക്കുള്ള ഓറിയൻ്റേഷൻ ക്ലാസ്സും കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ സംഘടിപ്പിച്ചു.
താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപക സമൂഹം ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പ്രധാനാധ്യാപകർ കൂടുതൽ ശാക്തീകരണത്തിന് വിധേയമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു. പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ കെ വി പ്രമോദ് ഓറിയൻ്റേഷൻ ക്ലാസ്സ് നയിച്ചു. സ്കൂൾ റെക്കാർഡുകൾ കൃത്യമായി പരിപാലിക്കുന്നതിനായി സ്വീകരിക്കേണ്ട തന്ത്ര സമീപനങ്ങൾ അദ്ദേഹം വിശദീകരിച്ചു. സഹാധ്യാപകരെ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ അവരുടെ കഴിവുകൾ വളർത്തിയെടുത്ത് വിദ്യാലയത്തിനും പൊതു സമൂഹത്തിനും ഉപകാരപ്രദമാവുന്ന രീതിയിലേക്ക് ഉപയോഗപ്പെടുത്തുവാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
അഷറഫ് വിഒടി, നാസർ നൂറാം തോട്, നിർമല നെല്ലിപ്പൊയിൽ, ബഷീർ ചമൽ,സുജ വർഗീസ് തെയ്യപ്പാറ ,ജോസ് കണ്ണോത്ത്, റീന അണ്ടോണ, മുനീർ അമ്പായത്തോട്, ദീപ മലപുറം,ബുഷ്റ തേക്കും തോട്ടം, ചിപ്പി രാജ് കട്ടിപ്പാറ, ഡെയ്സിലികൂടത്തായി മുതലായവർ സംസാരിച്ചു. അധ്യാപകരുടെ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി.
HM ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ സ്വാഗതവും മുഹമ്മദ് സാലിഹ് കാരാടി നന്ദിയും പറഞ്ഞു.
സ്കൂൾ PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ,MPTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ കെ കെ സലാം, മുബീർ തോലത്ത് , കെ.പി. മുഹമ്മദലി, കെ സി ശിഹാബ്, കെ.പി. ജസീന മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍