താമരശ്ശേരിയിൽ രാത്രി വൈകിയിട്ടും വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ KSRTC; റിപ്പോർട്ട് തേടി ഗതാഗതമന്ത്രി


താമരശ്ശേരി: ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും ഇന്നലെ ഉച്ചക്ക് 1.45 ഓടെ താമരശ്ശേരിയിലേക്ക് ഒറ്റക്ക് യാത്ര ചെയ്ത വിദ്യാർത്ഥിനിയെയാണ് രാത്രി 10 മണിക്ക് താമരശ്ശേരി പഴയ സ്റ്റാന്റിൽ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും നിർത്താതെ കാരാടിയിൽ ഇറക്കിവിട്ടത്.

ബാഗ്ലുരുവിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന 19 കാരിയായ താമരശ്ശേരി കെടവൂർ വാഴക്കാലയിൽ സ്വദേശിനിക്കാണ് ദുരനുഭവം.

KL 15 A 1430 (RP 669) খ രാത്രിയിൽ ബസ്സ്റ്റാസ്റ്റിൽ നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പെൺകുട്ടിയെ കാരാടിഡിപ്പോക്ക് സമീപം ഇറക്കിവിട്ടത്. രാത്രി 8.30 ന് താമരശ്ശേരിയിൽ എത്തിച്ചേരേണ്ടിയിരുന്ന ബസ് ഒന്നര മണിക്കൂർ വൈകി 10 മണിയോടെയായിരുന്നു താമരശ്ശേരിയിൽ എത്തിയത്.സംഭവമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനി ഗതാഗത മന്ത്രി  ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയായിരുന്നു തുടർന്നാണ് നടപടി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍