പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പള്ളിക്കലിലാണ് സംഭവം. പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അദ്ധ്യാപകൻ നവാസിനെയാണ് (49) പള്ളിക്കൽ പൊലീസ് പിടികൂടിയത്.
ജനുവരി 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പഠിക്കാനായെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പള്ളിക്കൽ എസ്.എച്ച്.ഒ രാജീവ് കുമാർ,എസ്.ഐ രാജീ കൃഷ്ണ,എ.എസ്.ഐ മനോജ്,സി.പി.ഒമാരായ കിരൺ,തൗഫീക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍