മലപ്പുറത്ത് രേഖകളില്ലാതെ കടത്തിയ 1.29 കോടി രൂപ പിടികൂടി


മലപ്പുറം അരീക്കോട് രേഖകളില്ലാതെ കടത്തിയ ഒരുകോടി 29 ലക്ഷം രൂപ പൊലീസ് പിടികൂടി. താമരശ്ശേരി സ്വദേശി അബ്ദുൾ നാസറിനെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അരീക്കോട് വിളയിൽ വച്ച് കാറിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്. 

താമരശ്ശേരി സ്വദേശി അബ്ദുൾ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. രേഖകളില്ലാത്ത പണം കൊടുവള്ളിയിൽ നിന്ന് മഞ്ചേരിയിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. 

പണം കടുത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളാണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍