പൊലീസ് ജീപ്പ് അടിച്ചുതകർത്ത് മദ്യലഹരിയില്‍ യുവാവിന്റെയും യുവതിയുടെയും പരാക്രമം
കൊച്ചി: കൊച്ചി പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി യുവാവിന്റെയും യുവതിയുടെയും പരാക്രമം. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് ഇവര്‍ കത്തികാട്ടി നാട്ടുകാരെ ആക്രമിച്ചതും ഭീഷണിപ്പെടുത്തിയതും. തടയാനെത്തിയ പൊലീസിന്റെ വാഹനം ഇരുവരും ചേര്‍ന്ന് അടിച്ചു തകർക്കുകയും ചെയ്തു.
പരാക്രമം കാണിച്ച യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റു ചെയ്തു. പാലാരിവട്ടം സ്വദേശി പ്രവീണും കോഴിക്കോട് സ്വദേശി റെസ്‌ലിനുമാണ് പിടിയിലായത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. ഇവർ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതായും പൊലീസ് ജീപ്പിന് കേടുപാടുകള്‍ വരുത്തിയതായും പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍