ന​ഗരൂരിൽ പതിമൂന്നുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കിളിമാനൂർ ന​ഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പതിമൂന്നുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത് അമ്മയുടെ സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരെന്ന് റിപ്പോർട്ട്. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അമ്മയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ഇയാൾ ഉൾപ്പെടെ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും കുട്ടിയെ ലൈം​ഗികമായി ഉപദ്രവിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട് എന്നാണ് വിവരം. 'സഖി'യുടെ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സ്കൂൾ അധികൃതരുടെ നിർദേശ പ്രകാരമാണ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍