കോളിക്കൽ ശാഖാ എം ജി എം പ്രവർത്തക കൺവെൻഷൻ
പൂനൂർ : (കോളിക്കൽ ) ശാഖാ മുജാഹിദ് ഗേൾസ് മൂവ്‌മെൻ്റ് പ്രവർത്തക കൺവെൻഷൻ സലഫി മദറസയിൽ ചേർന്നു. കോളിക്കൽ ശാഖാ കെ എൻ എം വൈസ് പ്രസിഡണ്ട് വി.കെ. മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. താമരശ്ശേരി മണ്ഡലം കെ.എൻ എം സെക്രട്ടരി പി പി അബുസ്സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്വമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന മഹത്തായ ദൗത്യം ഏറ്റടുത്തവരാണ് നാം ഓരോരുത്തരും. ഈ ദൗത്യനിർവ്വഹണത്തിനായി ഊർജ്ജസ്വലതയോടെ കർമ്മരംഗത്ത് സജീവമാവണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
താമരശ്ശേരി മണ്ഡലം എം ജി എം നാളെ ( ബുധൻ ) കാരാടിയിൽ നടത്തുന്ന വനിത സംഗമത്തിലേക്ക് കോളിക്കലിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും, 16-ാം തിയ്യതി നടക്കുന്ന ശാഖാ ഏകദിന പഠന സംഗമം വിജയിപ്പിക്കുവാനും തീരുമാനിച്ചു. ജാഫർ കോളിക്കൻ ആശംസ പ്രസംഗം നടത്തി. എം ജി .എം ശാഖാ ജനറൽ സെക്രട്ടരി ഷറീന ടീച്ചർ സ്വാഗതവും, സുബൈദ ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍