തച്ചംപൊയിലിൽ അഹ്‌ലൻ റമദാൻ പ്രഭാഷണം നാളെ
താമരശ്ശേരി: തച്ചംപൊയിൽ സലഫി മസ്ജിദിൽ അഹ്‌ലൻ റമദാൻ പ്രഭാഷണം നാളെ (ഫെബുവരി 22 ശനി) വൈകുന്നേരം 7 മണിക്ക്. പ്രമുഖ പണ്ഡിതൻ മൗലവി ഷമീർ മുണ്ടേരി പ്രഭാഷണം നടത്തും. 'പരിശുദ്ധ റമദാൻ പുണ്യങ്ങളുടെ പൂക്കാലം' എന്ന വിഷയത്തിലുള്ള പ്രഭാഷണം ശ്രവിക്കുന്നതിന് സ്ത്രീകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. നോമ്പുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനുള്ള അവസരവും സംഘാടകർ സംവിധാനിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍