മുക്കുപണ്ടം പണയംവെച്ച് ഒന്നേകാൽ ലക്ഷത്തോളം രൂപ തട്ടിയതായി പരാതി.


താമരശ്ശേരി: മുക്കുപണ്ടം പണയംവെച്ച് ഒന്നേകാൽ ലക്ഷത്തോളം  രൂപ തട്ടിയതായി പരാതി.താമരശ്ശേരി ചുങ്കത്തെ മുത്തൂറ്റ് ഫിൻകോർപ് എന്ന സ്വർണ പണയ വായ്പ നൽകുന്ന സ്ഥാപനത്തിൽനിന്നാണ്  മുക്കുപണ്ടം പണയം വെച്ച് 124625 രൂപ തട്ടിയത്.

26.10.2023, 03.11.2023 എന്നീ തീയതികളിൽ അമ്പായത്തോട് അറമുക്ക് ഇ കെ ആഷിഖ് ആണ് 24.1 ഗ്രാം തൂക്കം വരുന്ന പുറമേ സ്വർണം പൂശിയ ലോഹ നിർമ്മിത വളകൾ സ്വർണം എന്ന വ്യാജേന പണയം വെച്ച് പണം തട്ടിയത്.സ്ഥാപത്തിന്റെ ബ്രാഞ്ച് മാനേജർ പോലീസിൽ പരാതി നൽകി.സംഭവത്തിൽ 
പോലീസ് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍