സമൂഹത്തിൽ വർധിച്ചു വരുന്ന കുടുംബ ഛിദ്രതക്കും ,യുവ സമൂഹങ്ങളിലെ മതനിരാസത്തിനുമെതിരെ ശക്തമായ ബോധവൽക്കരണം അനിവര്യം സഅദുദ്ദീൻ സ്വലാഹി
താമരശ്ശേരി: സമൂഹത്തിൽ വർധിച്ചു കൊണ്ടിരിക്കുന്ന കുടുംബ കലഹങ്ങൾക്കും ഛിദ്രതക്കുമെതിരെയും, യുവസമൂഹങ്ങളിൽ അപകടകരമാംവിധം വളർന്നു കൊണ്ടിരിക്കുന്ന മതനിരാസങ്ങൾക്കെതിരെയും മഹല്ലുകൾ കേന്ദ്രീകരിച്ചു കൊണ്ടുള്ള ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്ന് എം എസ് എം സംസ്ഥാന പ്രവർത്തക സമിതി അംഗവും പ്രഭാഷകനുമായ സഅദുദ്ദീൻ സ്വലാഹി പ്രസ്താവിച്ചു. കേരള നദ്‌വത്തുൽ മുജാഹിദീൻ ഈർപ്പോണ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച ബോധവൽക്കരണ പൊതുയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. താമരശ്ശേരി മണ്ഡലം കെ എൻ എം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് അധ്യക്ഷത വഹിച്ചു. ഈർപ്പോണ ശാഖാ സെക്രട്ടരി അഷ്റഫ് മാസ്റ്റർ സ്വാഗതതവും പ്രസിഡണ്ട് ഹുസൈൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍