വിശ്വാസ വ്യതിയാനങ്ങൾക്കും മൂല്യച്യുതിക്കുമെതിരെ ജാഗ്രത വേണം ഹനീഫ് കായക്കൊടി
കോളിക്കൽ: സമൂഹത്തിൽ അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന വിശ്വാസ വ്യതിയാനങ്ങൾക്കും മൂല്യ ച്ചുതിക്കുമെതിരെ സമൂഹം അതീവ ജാഗ്രതയോടെ മുന്നേറണമെന്ന് കേരള ജഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മൗലവി ഹനീഫ് കായക്കൊടി ആവശ്യപ്പെട്ടു. കോളിക്കൽ ശാഖാ കെ. എൻ എം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് കെ.എൻ എം പ്രസിഡണ്ട് കെ.എം. അശ്റഫ് അധ്യക്ഷത വഹിച്ചു. വി. കെ. മുഹമ്മദ് മാസ്റ്റർ, എ ടി അബ്ദുറഹിമാൻ മാസ്റ്റർ, വി.പി. അബ്ദുറഹിമാൻ, സി.കെ. നിസാർ, വി.പി. ഹുസൈൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. കെ എൻ എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ, കെ.എൻ എം . പൂനൂർ മണ്ഡലം പ്രസിഡണ്ട് എം സി . അബ്ദുറഹിമാൻ മാസ്റ്റർ, താമരശ്ശേരി മണ്ഡലം കെ.എൻ .എം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ്, ഐ എസ് എം പൂനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സ്വലാഹി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
"സോഷ്യൽ മീഡിയ തിരിച്ചറിയേണ്ട ചതിക്കുഴികൾ" എന്ന വിഷയത്തിൽ അബ്ദുറസാഖ് കൊടുവള്ളിയും, "റസൂലാണ് മാതൃക " എന്ന വിഷയത്തിൽ അംജദ് അലി എടവണ്ണയും ക്ലാസെടുത്തു. താമരശ്ശേരി മണ്ഡലം കെ എൻ എം സെക്രട്ടറി പി.പി. അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും ജാഫർ കോളിക്കൽ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍