താമരശ്ശേരി സബ്ജില്ലാ സ്പോർട്സ് : വിജയത്തിൻ്റെ വീരഗാഥ രചിച്ച് കന്നൂട്ടിപ്പാറ സ്കൂൾ

കട്ടിപ്പാറ : കോടഞ്ചേരി സെൻ്റ് ജോസഫ് LP സ്ക്കൂൾ മൈതാനത്ത് വെച്ചു നടന്ന താമരശ്ശേരി സബ്ജില്ലാ സ്പോർട്സ് മീറ്റിൽ 44 പോയൻ്റുകൾ പിടിച്ചെടുത്ത് കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂൾ ചാമ്പ്യൻപട്ടം ചൂടി.കട്ടിപ്പാറ പഞ്ചായത്ത് സ്പോർട്സ് മീറ്റിൽ തുടർച്ചയായി മൂന്നുതവണ ചാമ്പ്യൻമാരായി ഹാട്രിക്ക് കിരീടം നേടിയ സ്കൂളിൻ്റെ സബ്ജില്ലാ ചാമ്പ്യൻഷിപ്പിലേക്കുള്ള മുന്നേറ്റം മലയോര മേഖലക്ക് ഏറെ ആഹ്ലാദവും അഭിമാനവും പകരുന്നതായി. മുഹമ്മദ് അയാൻ N C മിനി ബോയ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻപട്ടവും കരസ്ഥമാക്കി. കോരങ്ങാട് GLPS രണ്ടാമതും മണൽവൽ AKTMLPS മൂന്നാമതുമെത്തി.
  കേവലം 5 വർഷം മുമ്പ് മാത്രം സ്ഥാപിതമായ വിദ്യാലയത്തിൻ്റെ കായിക രംഗത്തെ തുടർച്ചയായ മുന്നേറ്റങ്ങൾ കായിക കേരളത്തിൻ്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നതെന്ന് ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി,HM അബുലൈസ് തേഞ്ഞിപ്പലം, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ എന്നിവർ പറഞ്ഞു. കിരീടത്തിൽ മുത്തമിട്ട കുഞ്ഞുപ്രതിഭകൾ,  ചീഫ് കോച്ച് ഫൈസ് ഹമദാനി, കോർഡിനേറ്റർ കെ.സി. ശിഹാബ് എന്നിവരെ താമരശ്ശേരി എ ഇ ഒ പി.വിനോദ്, BPC മെഹറലി, MPTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, സുബൈർ പെരിങ്ങോട്, ഡോ.റഹിം കളത്തിൽ, ഷമീം വാവാട് , സഫീർ പേരാമ്പ്ര,ഹാരിസ് PT, റഹിം മണ്ണിൽ കടവ്, നിയാസ് നെച്ചൂളി മുതലായവർ അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍