അക്രമ-കൊലപാതകങ്ങളിലെ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം: വിസ്ഡം സ്റ്റുഡന്റ്സ്
ഉള്ള്യേരി : സമൂഹത്തിൽ ലഹരി ഉപയോഗവും അത് മൂലം ഉണ്ടാകുന്ന കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ കാമ്പസ് കോൺഫറൻസ് അഭിപ്രായപ്പെട്ടു.
കേരളത്തിൽ കൊലപാതകങ്ങളുടെ തോത് ഗണ്യമായി വർദ്ധിക്കുന്നു. ഈയടുത്ത് നടന്ന ഒട്ടേറെ സംഭവങ്ങൾക്കും പിന്നിൽ ലഹരിയാണ് കാരണം. കുട്ടികളിലടക്കം ആൺ-പെൺ വ്യത്യാസമില്ലാതെ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധികാരികൾ നിയമം കർശനമാക്കുകയും ആന്റി ഡ്രഗ് സ്‌ക്വാഡുകൾ വ്യാപകമാക്കുകയും ചെയ്യണം.
പ്രതികൾക്ക് തക്കതായ ശിക്ഷ നൽകുന്നതിൽ മുൻ മാതൃകകൾ ഇല്ലാത്തത് കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നതിന് ആക്കം കൂട്ടുന്നുവെന്നും കോൺഫറൻസ് അഭിപ്രായപെട്ടു.
'ധർമ്മബോധത്തിൻ്റെ വിദ്യാർത്ഥി കാലം, എന്ന പ്രമേയത്തിൽ മെയ് 11 ന് പെരിന്തൽമണ്ണയിൽ നടക്കുന്ന കേരള സ്റ്റുഡൻ്റ്സ് കോൺഫറൻസിൻ്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഉള്ള്യേരി സമന്വയ ഓഡിറ്റോറിയത്തിൽ നടന്ന കാമ്പസ് കോൺഫറൻസ് വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മൂനിസ് അൻസാരി അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു.
എംഎസ്എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, കെഎസ് യു ജില്ലാ പ്രസിഡൻ്റ് വിടി സൂരജ്, എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി സയ്യിദ് സാദിഖ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി സുജൈദ് പാണ്ടിക്കാട്, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ സെക്രട്ടറി സ്വാലിഹ് അൽഹികമി ,ബിലാൽ കൊല്ലം, ഹിലാൽ സലീം സിപി, ടി.എൻ ഷക്കീർ സലഫി, സയ്യിദ് വിജ്ദാൻ അൽ ഹികമി, സൈഫുല്ലാഹ് പയ്യോളി, ജിഷാദ് കുനിയിൽ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ ഫായിസ് പേരാമ്പ്ര,വി.കെ ബാസിം, ആദിൽ പൂനൂർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍