കെ എൻ എം താമരശ്ശേരി മണ്ഡലം മുജാഹിദ് സമ്മേളനം മെയ് 5 ന് ഈങ്ങാപ്പുഴയിൽ
താമരശ്ശേരി : കെ എൻ എം താമരശ്ശേരി മണ്ഡലം, ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം ഈങ്ങാപുഴ സലഫി കോംപ്ലക്സിൽ ചേർന്നു. മണ്ഡലം പ്രസിഡണ്ട് ഷാജി മണ്ണിൽ കടവ് അധ്യക്ഷത വഹിച്ചു.
കെ. എൻ. എം സംസ്ഥാന കൗൺസിൽ അംഗം കെ.എം. അശ്റഫ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഇസ്ലാഹീ പണ്ഡിതൻ സുലൈമാൻ മുസ്ല്യാർ ചൊക്ലി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ എൻ എം താമരശ്ശേരി മണ്ഡലം പ്രഥമ മുജാഹിദ് സമ്മേളനം വിപുലമായ പരിപാടികളോടെ മെയ് 5 ന് ഈങ്ങാപുഴ സലഫി കോംപ്ലക്സിൽ നടത്താൻ തീരുമാനിച്ചു. അബ്ദുറസാഖ് കൊടുവള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. നസ്റുദ്ദീൻ റഹ്മാനി ,ഷാഹിദ് മുസ്ലിം ഫാറൂഖി, സുബൈർ മദനി നരിക്കുനി തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഷാജി മണ്ണിൽ കടവ് ചെയർമാനും, പി പി അബ്ദുസ്സലാം മാസ്റ്റർ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മുഖ്യ രക്ഷാധികാരിയായി അറ്റ്ലസ് അബൂട്ടി, രക്ഷാധികാരികളായി സി.കെ. നിസാർ കോളിക്കൽ, എം.കെ. അബൂബക്കർ മണ്ണിൽ കടവ്, അബു ഹാജി താമരശ്ശേരി എന്നിവരേയും തെരഞ്ഞെടുത്തു. കെ. എൻ എം . താമരശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പി.പി.അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും സെയ്തലവി ഈങ്ങാപുഴ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍