ഉളള്യേരിയിൽ മിനി പിക്കപ്പ് വാൻ കനാലിലേക്ക് മറിഞ്ഞു

ഉളള്യേരിയിൽ വീതി കുറഞ്ഞ റോഡില്‍ മിനി പിക്കപ്പ്  വാൻ കനാലിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കിനാലൂര്‍ രാരോത്ത്മുക്ക് സ്വദേശികളായ റഫീഖ്, വിജയന്‍ എന്നിവരാണ് പിക്കപ്പിൽ വാനിൽ ഉണ്ടായിരുന്നത്. ഉള്ളിയേരി പത്തൊന്‍പതാം മൈലില്‍ നിന്നും കൂനഞ്ചേരി ഭാഗത്തേക്ക് മരം കയറ്റാനായി പോവുകയായിരുന്നും ഇരുവരും. വീതി കുറഞ്ഞ റോഡില്‍ എതിര്‍ ദിശയില്‍ ബൈക്ക് വന്നപ്പോള്‍ സൈഡ് നല്‍കിയതിനെ തുടര്‍ന്ന് അബദ്ധത്തില്‍  കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 15 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. കനാലിൽ നിറയെ വെള്ളമുണ്ടായിരുന്നുവെങ്കിലും ഇരുവര്‍ക്കും ഡോർ തുറക്കാൻ സാധിച്ചതിനാൽ വെള്ളത്തിൽ മുങ്ങി പോവാതെ രക്ഷപ്പെട്ടു.നാട്ടുകാർ ഇരുവരേയും കനാലിൽ നിന്നും കരക്കെത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍