പാലക്കാട് കല്ലടിക്കോട് സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു
പാലക്കാട്: കല്ലടിക്കോട് സഹോദരങ്ങള്‍ ഉള്‍പ്പടെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. രാധിക(6), പ്രതീഷ്(4), പ്രദീപ്(7) എന്നിവരാണ് മരിച്ചത്. പ്രകാശന്‍ അനിത ദമ്പതികളുടെ മക്കളാണ് മുങ്ങി മരിച്ചത്. പ്രതീഷും പ്രദീപും സഹോദരങ്ങളാണ്. പെണ്‍കുട്ടി സംഭവസ്ഥലത്തും ആണ്‍കുട്ടികള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടികളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചെത്തിയത്. കുളത്തിന്റെ കരയില്‍ ചെരുപ്പ് കണ്ടതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയപ്പോഴാണ് വെള്ളക്കെട്ടിന് സമീപം ചെരുപ്പ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍