വിളംബര ഘോഷയാത്ര നടത്തി


താമരശ്ശേരി - സഹകരണ വകുപ്പ് എക്സ്പോ- താമരശ്ശേരി താലൂക്ക്തല വിളംബര ഘോഷയാത്ര നടത്തി. സഹകരണ വകുപ്പിൻ്റെ നേതൃത്വത്തിൽ 2025- എപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരത്ത് വെച്ച് നടത്തപ്പെടുന്ന സഹകരണ എക്സ്പോ വിളംബര ദിനാഘോഷത്തിൻ്റെ ഭാഗമായി താമരശ്ശേരി താലൂക്ക്തല വിളംബര ജാഥ 2025 വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് താമരശ്ശേരി സഹകരണ ബാങ്കിൻ്റെ സമീപത്ത് നിന്ന് ആരംഭിച്ച് താമരശ്ശേരി ടൗണിൽ അവസാനിച്ചു. സമാപന പൊതുയോഗം താമരശ്ശേരിഅസിസ്റ്ററ്റ് റജിസ്ട്രാൾ നിഷ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി സഹകരണ ബാങ്ക പ്രസിഡണ്ട് പി.എം തോമസ് അദ്ധ്യക്ഷത വഹിച്ചു. പുതുപ്പാടി ബാങ്ക് പ്രസിഡണ്ട് മൊയ്തിൻ . കെ. പി. രാധാകൃഷ്ണൻ ,സുരേഷ് ഉണ്ണികുളം. ടി.എം. ജോസഫ്. കെ. കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി. രവിന്ദ്രൻ , കെ. ആർ രാജൻ. അബ്ദുള്ള കുട്ടി, സി ബി ഇട്ടിയപ്പാറ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.