പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നും 13 പവന്‍ സ്വർണം മോഷണം പോയെന്ന് പരാതി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നും 13 പവന്‍ സ്വർണം മോഷണം പോയെന്ന് പരാതി. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്ഷേത്ര കവാട നിർമാണത്തിനായി സംഭാവന ലഭിച്ച സ്വർണമായിരുന്നു ഇത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍