നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും
ന്യൂഡല്‍ഹി: ഇത്തവണ കാലവര്‍ഷം നേരത്തേയെത്തും. സാധരണയിലും അഞ്ച് ദിവസം നേരത്തേ മെയ് 27ന് കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2009ലാണ് ഇതിന് മുമ്പ് ഇത്ര നേരത്തെ മണ്‍സൂണ്‍ എത്തിയിട്ടുള്ളത്.
കേരളത്തില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 2018.6 മില്ലിമീറ്റര്‍ മഴയാണ് സാധാരണയായി ഈ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 1748 മില്ലിമീറ്റര്‍ മഴ (13% കുറവ്) മാത്രമായിരുന്നു ലഭിച്ചത്. തമിഴ്‌നാട്, ലഡാക്ക്, വടക്ക്–കിഴക്ക് ഇന്ത്യ ഒഴികെ, രാജ്യത്ത് പൊതുവെ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് സൂചന.
സാധാരണയായി ജൂണ്‍ 1നാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ജൂണ്‍ 8 ഓടുകൂടി രാജ്യം മുഴുവനും മണ്‍സൂണ്‍ വ്യാപിക്കും. സെപ്തംബര്‍ 17ന് വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ നിന്ന് മണ്‍സൂണ്‍ പിന്‍വാങ്ങുകയും ഒക്ടോബര്‍ 15ന് അവസാനിക്കുകയും ചെയ്യും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍