മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് ഒരാൾ മരിച്ചു
വേങ്ങര: മലപ്പുറം കുന്നുംപുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോയിടിച്ച് ഒരാൾ മരിച്ചു. യാറത്തും പടിയിൽ താമസിക്കുന്ന പള്ളിക്കുന്നത്ത് നസീറ (48) ആണ് മരിച്ചത്. വെള്ളി രാത്രി 8.30ടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കുന്നുംപുറത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോർച്ചറിലേക്ക് മാറ്റി. തോട്ടശ്ശേരിയറയിൽ കട നടത്തിവരികയായിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ഇവർ യാറത്തും പടിയിൽ വാടകക്കു താമസിച്ചു വരികയായിരുന്നു. ഭത്താവ്: തമിഴ്നാട് സ്വദേശി ശറഫുദ്ദീൻ. മക്കൾ: അസ്മാബി, ആയിഷ, മുസ്തഫ, ആഷിഖ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍